New Update
ആലൂര്‍: ആലൂർ കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് പ്രിമിയർ ലീഗ് ടൂർണ്ണമെന്റ് സീസൺ മൂന്നിൽ ഏവർക്കും ആവേശമായി അമ്മി അച്ചു തട്ടുകട ഏറെ പ്രശംസ പിടിച്ച് പറ്റി.
Advertisment
രണ്ട് ദിവസങ്ങളിലായി നടന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് കളിക്കാന്‍ വന്നവര്‍ക്കും, കാണികള്‍ക്കും സൗജന്യമായി പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകിട്ട് ചായയും നല്‍കി. അത് കൂടാതെ മോരും, ബത്തക്ക സര്‍വത്ത്, പൊതിനാ ജ്യൂസു മുളക് പുരട്ടിയ കക്കരിക്കയും, കശുവണ്ടി മാങ്ങയും, ഓറഞ്ച് ഇടവേളകളില്‍ നല്‍കിയത് എല്ലാവര്‍ക്കും കൗതുകമായി.
കുട്ടികളും, മുതിര്‍ന്നവരടക്കം നൂറുകണക്കിന് ആള്‍ക്കരാണ് രണ്ടും ദിവസവും രാവിലെ എത്തിയത്. ജാതി മത ഭേദമന്യ എത്തിയവര്‍ പ്രത്യേകം നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us