മുളിയാർ: ബോവിക്കാനം അമ്മങ്കോട് മല്ലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് പൂർണ പിന്തുണ നൽകാൻ ബിജെപി മുളിയാർ പഞ്ചായത്ത് സമിതി തീരുമാനിച്ചു.
യോഗത്തിൽ മധുസൂദനൻ ചിപ്ലികയ, ഉല്ലാസ് വെള്ളാല, ജയകൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
/)
മാറി മാറി ഭരിച്ച സിപിഎം ഉം ലീഗും വോട്ട് ബാങ്ക് നോക്കിയും സ്വന്തം ആളുകളെ നോക്കിയും പഞ്ചായത്തിന്റെ പലഭാഗത്തും ആനുകൂല്യങ്ങളും വികസനങ്ങളും നൽകിയപ്പോൾ കാലങ്ങളായുള്ള അമ്മങ്കോട്, കോടവഞ്ചി പ്രദേശ വാസികളോട് ഉള്ള ഈ അവഗണന മാറ്റിയെ പറ്റു എന്ന് യോഗം ആവശ്യപ്പെട്ടു.
ഇതിന്റെ ആദ്യ പടിയായി ബിജെപി ബൂത്ത് കമ്മിറ്റി നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് പഞ്ചായത്തു പ്രസിഡന്റ് ഖാലിദ് ബെല്ലിപാടിക് നിവേദനം നൽകി. അശ്വിൻ നാരായണൻ, സൃതിൻ, അനിൽ കുമാർ, സുമേഷ്, സുശാന്ത്, സുധീഷ് എന്നിവർ നേതൃത്വം നൽകി.