ചെങ്കള: ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെർക്കളയിൽവെച്ച് ഡങ്കിപ്പനി വിരുദ്ധ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞായത്ത് മെമ്പർ ഓമന അദ്ധ്യക്ഷം വഹിച്ചു.
/)
മെഡിക്കൽ ഓഫീസർ ഡോ.സി.എം കായിഞ്ഞി മുഖ്യപ്രഭാഷണംനടത്തി. ഹെൽത്ത്ഇൻസ്പെക്ടർ ബി.അഷറഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്
ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ അഹമ്മദ്ഹാജി, പഞ്ചായത്ത്മെമ്പർ താഹിർ , ജെ.എച്ച്ഐ.രാജേഷ്കെ.എസ്,ജെ.പി.എച് , എൻ മാരായ ജലജ, കൊച്ചുറാണി, നിഷാ, റസീന, മഞ്ജുഷറാണി, ഷബീന എന്നിവർ പ്രസംഗിച്ചു.
ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ പി.പഭാസ്കരൻ എഴുതിയ അണി ചേരുക കൂട്ടരെ കവിത അവതരിപ്പിച്ചു. ജെ.എച്ച് ദിനാചരണത്തിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം, ഗൃഹ സന്ദർശനം, ബോധവൽക്കരണം എന്നിവ നടത്തി.