ചെർക്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ നായൻമാർമൂല, സന്തോഷ്നഗർ, ചെർക്കള തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടൽ, ബേക്കറി, തട്ടുകട, കൂൾബാർ തുടങ്ങിയ സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ബി. അഷറഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്തി കേരളയുടെ ഭാഗമായാണ് പരിശോധന.
പഴകിയ ബീഫ് കറി, ചിക്കൽക്കറി, ചിക്കൻ ഫ്രൈ, പൂപ്പൽബാധിച്ച മസാല കൂട്ട്, പുഴു കയറിയ തൈര്, അച്ചാർ, ചീഞ്ഞളിഞ്ഞ ഉള്ളി, പഴകി ചീഞ്ഞ മുളക് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
/sathyam/media/post_attachments/ayXKXywgd5tHbHghScm9.jpg)
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും, ശുചിത്യം പാലിക്കാതെയും , മതിയായ രേഖകൾ ഇല്ലാതെയും പ്രവർത്തിക്കുന്ന 7 സ്ഥാപികൾക്ക് നോട്ടീസ് നൽകി. ചെർക്കളയിൽപ്രവർത്തിക്കുന്ന ഒരു തട്ടുകട അടച്ചുപൂട്ടാനും നോട്ടിസ് നൽകി.
നോട്ടീസിൽപറഞ്ഞ കാര്യങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഫീസ്ഷാഫി, രാജേഷ് , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ആശമോൾ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
ചെങ്കള ഗ്രാമപഞ്ചായത്തിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന 300 - ഓളം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഈ വർഷം തന്നെ നൽകാനുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും ഉള്ളത്.
ഇവർക്ക് വൈദ്യ പരിശോധന,ലാബ് പരിശോധന തുടങ്ങിയവനടത്തി ഹെൽത്ത്കാർഡ് നൽകും, മഞ്ഞപിത്തം, ടൈഫോയിഡ്, മറ്റു ജലജന്യ രോഗങ്ങൾ, പകർച്ച വ്യാധികൾ തുടങ്ങിയരോഗങ്ങൾ തടയാൻ ഇതുമൂലം സാധിക്കും. ഹോട്ടലുകൾക്ക് നിലവാരം നിശ്ചയിച്ച് സമ്മാനവും പദ്ധതി മുഖേന നൽകും.