ചെർക്കള: ചെങ്കള പ്രാഥമി കാരോഗ്യകേന്ദ്രത്തിൽ ഗർഭിണികൾക്കും,മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി.
ഗർഭകാലം മുതൽ കുട്ടിക്ക് 2 വയസ്സ് വരെയുള്ള ആയിരം ദിവസം വളരെ പ്രധാനപെട്ടകാലമായി കരുതുന്നു. ഗർഭകാലത്തെ അപകടാവസ്ഥ,പോഷകാഹാര കുറവ്, മാസം തികയാതെ പ്രസവിക്കൽ, കുട്ടിയുടെ തൂക്കകുറവ്, മുലയൂട്ടൽ കാലത്ത് വിളർച്ച, മുപ്പോലിന്റെ കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പ്രശ്ന ങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
/)
സാമൂഹ്യ നിതി വകുപ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ചെങ്കള പഞ്ചായത്തിലെ ആദ്യത്തെ ക്യാമ്പാണ്ഇത്. അംഗൻവാടി വർക്കർമാരാണ് ഹൈറിസ്ക്ക് ഗ്രൂപ്പിൽ പ്പെട്ട ഗർഭണികളേയും, മുലയൂട്ടുന്ന അന്മമാരേയും കണ്ടെത്തുന്നത്. പോഷകാഹാര കുറവ് ഉള്ള അമ്മമാർക്ക് അംഗവാടിയിൽ നിന്നും പോഷകാഹാരം നൽകും.
ഗർഭാരംഭത്തിൽ തന്നെ അയേൺ ഫോളിക്ക് ആസിഡ്ഗുളികൾ ഇപ്പോൾ നൽകുന്നുണ്ട്. ക്യാമ്പിൽ 100 - ഓളം അമ്മമാർ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരംസമിതി ചെയർമാൻ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.മെഡിക്കൽഓഫീസർഡോ: ഷമീമതൻവീർ അദ്ധ്യക്ഷം വഹിച്ചു.
ഹെൽത്ത്ഇൻസ്പെക്ടർ ബി.അഷറഫ്,ഐ സി ഡി.എസ് സൂപ്പർ വൈസർമാരായ കാവ്യശ്രീ,സുലേഖ എന്നിവർ പ്രസംഗിച്ചു.
ജെ.പി.എച്ച് എൻ ജലജ,സ്റ്റാഫ്നഴ്സ് മായാ മാനാുൽ,അംഗൻവാടി വർക്കർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.