പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 60 വയസ്സ് എന്നുള്ളത് എടുത്ത് കളയുകയും ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) പ്രവാസി സെൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധി ഓഫീസ് കാസർകോട് ആരംഭിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
/sathyam/media/post_attachments/FmHhojbvHGDRJf33u3V4.jpg)
പുൽവാമ ആക്രമത്തിൽ മരണപ്പെട്ട സൈനികരെ അനുസ്മരിച്ച് കൊണ്ട് തുടങ്ങിയ പരിപാടിയിൽ സെൽ പ്രസിഡണ്ട് ഷാഫി കല്ലുവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെൽ സെക്രട്ടറി അബ്ദുള്ള ആലൂർ സ്വാഗതം പറഞ്ഞു.
/sathyam/media/post_attachments/BKesaMh0zoC5JMjDoekj.jpg)
എച്ച്.ആർ.പി.എം ജില്ലാ പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കല്ലിങ്കാൽ "പ്രവാസികളും സർക്കാർ ആനുകൂല്ല്യങ്ങളും" എന്ന വിഷയം അവതരിപ്പിച്ചു. എം.ബാലാമണി ടീച്ചർ, ബി.അഷ്റഫ്, ജമീല അഹമ്മദ്, മൻസൂർ മല്ലത്ത്, നാസർ ചെർക്കളം, കുമാരൻ ബി.സി, ഫ്രാൻസിസ് പെരിന്തൽമണ്ണ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us