നീലേശ്വരം: തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ഉറപ്പു വരുത്തണമെന്നും, വോട്ടർമാരെ ആധാർ കാർഡുമായി സംയോജിപ്പിച്ച് കൊണ്ട് വോട്ടെടുപ്പുകളിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പു വരുത്തണമെന്നും കാൻഫെഡ് ആവശ്യപ്പെട്ടു.
/sathyam/media/post_attachments/askEndLBYgwiioJYJLQL.png)
കാൻഫെഡ് സോഷ്യൽ ഫോറം & ചാരിറ്റബിൾട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം നീലേശ്വരം കാൻഫെഡ് ഓഫീസിൽ ചേർന്നു. അബൂബക്കർ പാറയിൽ അധ്യക്ഷനായി. സഹ്യാദ്രി നാച്ചുറൽ സൊസൈറ്റിയുടെ പരിസ്ഥിതി സൗഹൃദ ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയ രാമകൃഷ്ണൻ മോനാച്ച യെ ഉപഹാരം നൽകി ആദരിച്ചു. കൂക്കാനം റഹ്‌മാൻ, നാരായണൻ ഓർക്കുളം, കരിവെള്ളൂർ വിജയൻ, ടി.തമ്പാൻ, സുകുമാരൻ കാരി, അബ്ദുള്ള ഇടക്കാവ്, വി.മീനാക്ഷി പ്രസംഗിച്ചു.
പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി കൂക്കാനം റഹ്‌മാൻ (ചെയർ), ഷാഫി ചൂരിപ്പള്ളം (ജന.സെക്ര), സി.പി.വി.വിനോദ് കുമാർ, സി.എച്ച്.സുബൈദ, ( വൈസ്. ചെയർ), എൻ.സുകുമാരൻ, മാധവൻ മാട്ടുമ്മൽ (സെക്ര), അബൂബക്കർ പാറയിൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us