കാസറഗോഡ്: ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) പ്രവാസി സെൽ ജില്ലാ കമ്മിറ്റി എച്ച്.എൻ.സി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാർച്ച് 17 ഞായറാഴ്ച രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 12.30 വരേ നായന്മാർമൂല കെ.എം കോംപ്ലക്സിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
/sathyam/media/post_attachments/SBPszEyOuluUi3yyjQby.jpg)
മെഡിക്കൽ ക്യാമ്പ് ബഹു: കാസറഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജസ്റ്റിസ് യഹ്യ ടി.കെ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി എൻ.എ അബൂബക്കർ ഹാജി മുഖ്യാതിഥിയായിരിക്കും.
ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിക്കും. പ്രവാസി സെൽ പ്രസിഡണ്ട് ഷാഫി കല്ലുവളപ്പിൽ ക്യാമ്പ് വിശദീകരണം നടത്തും.
/sathyam/media/post_attachments/fa4VZk9yMOeYPfu6Ausz.jpg)
എച്ച് ആർ പി എം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സംസ്ഥാന ആരോഗ്യ സെൽ സെക്രട്ടറി ബി.അഷ്റഫ് ,സംസ്ഥാന യൂത്ത് ട്രഷറർ നാസർ ചെർക്കളം, വനിതാ സെൽ സെക്രട്ടറി ജമീല അഹ്മദ്, മീഡിയ കൺവീനർ മൻസൂർ മല്ലത്ത്, വിവിധ ജില്ലാ സെൽ ഭാരാവാഹികളായ ബാലാമണി ടീച്ചർ, തെരേസ ഫ്രാൻസിസ്, ജോൺ വർഗീസ്, ഷെരീഫ് മുഗു, ഹമീദലി മാവിനക്കട്ട എന്നിവർ ആശംസ പ്രസംഗം നടത്തും.
ക്യാമ്പ് കോഡിനേറ്റർ കാദർ പാലാത്ത് സ്വാഗതവും പ്രവാസി സെൽ സെക്രട്ടറി അബ്ദുല്ല ആലൂർ നന്ദിയും പറയും. ഇതൊരു അവസരമായി കണ്ട് ജനങ്ങൾ എല്ലാവരും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.