ആലൂർ: മുസ്ലിം ലീഗ് പ്രവർത്തകനും പൗര പ്രമുഖനും കൂടിയായ മുക്രി അഹ്മദ് ഹാജി എന്നറിയപ്പെടുന്ന ബിഎം അഹ്മദ് ഹാജിയുടെ അനുസ്മരണവും ദുഹാ മജ്‌ലിസും മുളിയാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
/sathyam/media/post_attachments/04wFrm42yjMnr4HA0Unc.jpg)
ദീർഘ കാലത്തോളം ബാവിക്കര വലിയ ജമാഹത്തിന്റെയും ആലൂർ ജമാഹത്തിന്റെയും പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവിയൊക്കെ വഹിച്ച വ്യക്തയായിരുന്നു.അതോടൊപ്പം തന്നെ മുസ്ലിം ലീഗിനെ നെഞ്ചോട് ചേർത്ത് വെക്കുകയും പ്രകടനങ്ങളിലൊക്കെ അണികളുടെ ആവേശം കൂടിയായിരുന്നു അഹ്മദ് ഹാജി.പരിവാടി മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പടി ഉൽഘാടനം ചെയ്തു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബസ്റ്റാന്റ് അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു സെക്രെട്ടറി ഹാരിസ് ബിഎം സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി മുഹമ്മദ്‌കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി.
ശരീഫ്‌കോടവഞ്ചി,മൻസൂർ മല്ലത്ത്,ബിഎം അഷ്റഫ്,ബി കെ ഹംസ ആലൂർ,ബി അബ്ദുല്ല കുഞ്ഞി ഹാജി,കെ മുഹമ്മദ്, അബ്ബാസ് എ കെ , എ അബ്ദുൽ ഖാദർ , മുഹമ്മദ് ആലൂർ,ഖാദർ ആലൂർ,റസാഖ് ആലൂർ,സിദ്ദീഖ് ബി കെ,മഷൂദ് ആലൂർ എന്നിവർ പ്രസംഗിച്ചു.