മുളിയാർ: കരുത്തുറ്റ മുന്നേറ്റം കരുതലോടെ എന്ന പ്രമേയവുമായി മുസ്ലിം ലീഗ് ആരംഭിച്ച പ്രവർത്തന ഫണ്ട് സ്വരൂപണ ക്യാമ്പയിനിന്റെ മുളിയാർ പഞ്ചായത്ത് തല ഉൽഘാടനം മാർക്ക് കൺസ്ട്രക്ഷൻ ചെയർമാൻ മല്ലം മുഹമ്മദിൽ നിന്ന് തുക സ്വീകരിച്ച് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു.
/)
മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ഷാഫി, പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി,
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മണ്ഡലം ട്രഷറർ അബ്ബാസ് കൊൾച്ചപ്, പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ജനറൽ സെക്രട്ടറി അഡ്വ. ജുനൈദ് സംബന്ധിച്ചു.