ബോവിക്കാനം: നിത്യേന നൂറ് കണക്കിന് രോഗികൾ സന്ദർഷിക്കുന്ന മുളിയാർ സി.എച്ച്.സി. യുടെ സൗകര്യാർത്ഥം എൻഡോസൾഫാൻ പക്കേജിൽ പെടുത്തി നവാഡിന്റ സഹായത്തോടെ കോടികൾ ചിലവിട്ട് നിർമ്മിച്ച ബഹുനില കെട്ടിടം ഇനിയും പൂർത്തികരിച്ചിട്ടില്ല.
/)
ഗവൺമെന്റ് ബിൽഡിംഗുകളുടെ ശാപമായ എലട്രിഫിക്കേഷൻ വർക്ക് ടെൻഡർ ചെയ്യാത്തതാണ് ഇവിടെയും വിലങ്ങുതടിയായത്. മാത്രവുമല്ല ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇതിനായി യാതൊരു നീക്കവും നടക്കുന്നില്ല. പ്രസ്തുത ബിൽഡിംഗ് പ്രവർത്തന യോഗ്യമാക്കിയില്ലെങ്കിൽ മുളിയാർ പുഞ്ചിരി ക്ലബിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ബിസി കുമാരൻ ,ഹസൈൻ നവാസ് , കെ.ബി മുഹമ്മദ് കുഞ്ഞി , മസൂദ് ബോവിക്കാനം , ശരീഫ് കൊടവഞ്ചി ,ശാഫി ബി .കെ., സിദ്ധിക്ക് ഭരണി, എ.ബി.കുട്ട്യാനം , നാഫി മാഷ് , മൻസൂർ മല്ലത്ത് , കൃഷ്ണപ്രസാദ് ,ആശിഫ് മുസ്ലലിയാർ നഗർ , കബീർ തുടങ്ങിയവർ സംബന്ധിച്ചു.