നെല്ലിക്കട്ട: മഴവിൽ സംഘം വിദ്യാർഥികൾക്ക് നെല്ലിക്കട്ടയിൽ സംഘടിപ്പിച്ച വർണ്ണസഞ്ചയം മഴവില്‍ വിദ്യാര്‍ത്ഥികളുടെ റാലിയോടെ സമാപിച്ചു. റഫീഖ് സഖാഫി ദേലംപാടി അധ്യക്ഷത വഹിച്ചു, ഫൈസല്‍ സൈനി ഉല്‍ഘാടനം ചെയ്തു. സമസ്ത കേരള സുന്നി യുവജന സംഘം കാസർഗോഡ് ജില്ല പ്രസിഡന്‍റ് കെ എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ മുഖ്യാത്ഥിയായി.
വിദ്യാർഥികൾ വിദ്യാലയങ്ങളിലെ നാലുചുമരുകളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല അവർ നാളെയുടെ വാക്താക്കളാകേണ്ടവരാണ്. സമൂഹത്തിൽ ഇറങ്ങിച്ചെല്ലേണ്ടവരാണ്, പുതുതലമുറയുടെ കൂട്ടുകാർ ലഹരിക്ക് അടിമപ്പെടുന്നതിന് മുമ്പ് ധാർമികപരമായ രീതികൾ ധാർമികതയുടെ കൂട്ടുകാരുമായ് അടുപ്പിക്കേണ്ടതുണ്ട്.
മയക്കുമരുന്നു മാഫിയകളുടെ തലവനാവേണ്ടവനല്ല എന്നുള്ള ബോധം ഓരോ രക്ഷിതാക്കളിലും ഉണ്ടാവണമെന്ന് സന്ദേശത്തോടെ മഴവില്‍ വര്‍ണ്ണ സഞ്ചയം സമാപിച്ചു. ഷംഷാദ് സ്വാഗതവും, അബ്ദുല്ല നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us