മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കുടുംബ സംഗമവും , രോഗികൾക്ക് കലാവിരുന്നും നടത്തി.
/sathyam/media/post_attachments/VtCKUf8f54ErxmnPSMAS.jpg)
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എഎ ജലീൽ ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഹമീദ് ബള്ളൂർ അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. നാസ്മിൽ ജെ നസീർ റിപ്പോർട്ട് അവതരിപ്പിച്ചു.
/sathyam/media/post_attachments/cuPUlZcPDfq1u3CEocax.jpg)
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സമീറ ഫൈസൽ,മുജീബ്കമ്പാർ,ക്ഷേമകാര്യസ്ഥിരം സമിതി ചെയർപേഴ്സൺ ഫൗസിയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി ദിനേശ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ്, പഞ്ചായത്ത് മെമ്പർമാരായ പ്രമിളാ, ജയന്തി, സുഹറ കരീം, ജയന്തി, എസ്.എച്ച് ഹമീദ്, ലീല, ജില്ലാ മലേറിയ ഓഫീസർ സുരേശൻ, ആരോഗ്യ പ്രവർത്തകരായ എവിസുന്ദരൻ, കെ.വി റഷീദ്, വി രാജി, സുലേഖ, ശൈലജ എന്നിവർ പ്രസംഗിച്ചു.
/sathyam/media/post_attachments/b8OUBQ5voMWDffM2xPHR.jpg)
പാലിയേറ്റിവ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച അംഗൻവാടി ടീച്ചർ സുനി, ജിൽ ജിൽ, പി.എച്ച് എൻ വത്സല, രോഗികളെ വീടുകളിൽ വർഷങ്ങളായി പരിചരിക്കുന്ന 5 അമ്മമാരേയും ചടങ്ങിൽ ആദരിച്ചു.
/sathyam/media/post_attachments/X0x57xH3l7e5k2MHUCPi.jpg)
കാസർകോട് ജെ.പി.എച്ച്എൻ. നഴ്സിംഗ് സ്ക്കുളിലെ വിദ്യാത്ഥിനികൾ, അംഗൻവാടി ടീച്ചർമാർ, ആരോഗ്യപ്രവർത്തകർ, പാലിയേറ്റീവ് കുടുംബാംഗങ്ങൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ 30 പാലിയേറ്റിവ് രോഗികൾക്ക് പുതപ്പ് വിതരണംചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us