ആർ എസ് എസ് ഗുണ്ടാ അക്രമം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം - പിഡിപി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മഞ്ചേശ്വരം: ഹൊസങ്കടി വീട്ടിൽ കയറി മുസ്ലിം പണ്ഡിതനെയും കുടുംബത്തെയും ആക്രമിച്ച ആർ എസ് എസ് ഗുണ്ടകളെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ജില്ലാ പോലീസ് ചീഫ്ന്ടെ നേരിട്ട് ഉള്ള ഇടപെടൽ ഉണ്ടാകാൻ ആവശ്യപ്പെട്ട് കൊണ്ട് പിഡിപി മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചു.

Advertisment

publive-image

ആക്രമണം ആസൂത്രണം ചെയ്ത മുഴുവൻ പ്രതികൾക്കെതിരെയും നിയമ നടപടി ഉണ്ടാകണം ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സംഘപരിവാർ ആർ എസ് എസ്സിന്റെ നേതൃത്വത്തിൽ ആസൂത്രിത നീക്കങ്ങൾ നടത്തി നാട്ടിൽ വർഗീയ ദ്രുവീകരണമുണ്ടാകാൻ ശ്രമിക്കുകയാണെന്നുള്ള കാര്യം ജനങ്ങൾ വളരെ ഗൗരവത്തോടെ കാണണം എന്നും പിഡിപി പ്രസ്താവിച്ചു. ആർ എസ് എസ് മഞ്ചേശ്വരത്തെ കലാപ കലുഷിത ഭൂമി ആകാൻ ഉള്ള തീവ്ര പരിശ്രമത്തിലാണ് എന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.

എന്നാൽ മഞ്ചേശ്വരത്തിന്ടെ പ്രബുദ്ധരായ ജനങ്ങൾ ഇത് തിറിച്ചറിയുകയും ആർ എസ് എസിന്റെ ഇത്തരം ശ്രമങ്ങളെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ മുഴുവൻ പേരും അക്യപ്പെട്ട് ചെറുത്ത് തോൽപിക്കുകയും കാലങ്ങളായി സംഘ് പരിവാർ നടത്തുന്ന ഇത്തരം കലാപ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷനിലക്ക് പിഡിപി മാർച്ച്‌ സംഘടിപ്പിക്കും എന്നും പിഡിപി മണ്ഡലം കമ്മിറ്റി മുന്നറീയിപ്പ് നൽകി.

Advertisment