മുള്ളേരിയ: ജല സംരക്ഷണ കാമ്പയിൻ്റെ ഭാഗമായി ശക്തമായ വേനൽ ചൂടിൽ ദാഹജലമില്ലാതെ ചത്തൊടുങ്ങുന്ന പറവകൾക്ക് ആശ്വാസമായി പൂത്തപ്പലം ബദറുൽ ഹുദ മദ്രസാ വിദ്യാർത്ഥികൾ മദ്രസാ മുറ്റത്ത് തണ്ണീർ കുടം സ്ഥാപിച്ചു.
/sathyam/media/post_attachments/khpjLffTnUbKLN5gwvXS.jpg)
അബ്ബാസ് മുസ്ലിയാർ തണ്ണീർ കുടം വിദ്യാർത്ഥികൾക്ക് കൈമാറി, ആബിദ് നഈമി ബെളിഞ്ച സന്ദേശപ്രഭാഷണം നടത്തി. ജലം അമൂല്യമാണെന്നും, നാം പാഴാക്കുന്ന ഓരോ തുള്ളിയിലും ഒരുപാട് ജീവനുകളാണ് നഷ്ടപ്പെടുന്നതെന്നും നിറഞ്ഞൊഴുകുന്ന നദിയിൽ നിന്നാണ് അംഗശുദ്ധി വരുത്തുന്നതെങ്കിലും അമിതവ്യയം അരുതെന്ന പ്രവാചകാദ്ധ്യാപനവും അദ്ദേഹം ഓർമപ്പെടുത്തി.
/sathyam/media/post_attachments/3Ze8rGu5E3YqzUF9G391.jpg)
മദ്രസ വിദ്യാർത്ഥി കൂട്ടായ്മ മിഹ്സ യാണ് കാമ്പയി൯ സംഘടിപ്പിക്കുന്നത്. കാമ്പയിൻ്റെ ഭാഗമായി ലഘുലേഖ വിതരണവും ബോധവൽകരണവും നടത്തും.