ആലൂർ: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടന കർമ്മം കാസറഗോഡ് സംയുക്ത ഖാസി ശൈഖുൽജാമിയ പ്രൊഫസർ ആലിക്കുട്ടി മുസ്ല്യാർ ജുമുഅ നിസ്കാരത്തിന് നേതൃത്വം നൽകി നിർവ്വഹിച്ചു.
/)
കെ.സി ആറ്റകോയ തങ്ങൾ ആലൂർ അവർകളുടെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച പൊതുസമ്മേളനം കാസറഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മസ്ജിദുകളെ ആരാധനാകർമ്മങ്ങൾ കൊണ്ട് ധന്യമാക്കണമെന്നും ഭൗതികവും അനാചാരപരമായ കാര്യങ്ങൾ ഒഴിവാക്കണമെന്നും ഖാസി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
/)
ആലൂർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു മുഹമ്മദ് സാലിഹാജി ബേക്കൽ, അബ്ദുൾ റഹ്മാൻ ഹാജി പെരിയ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യ പ്രഭാഷണം നടത്തി.
/)
ബേക്കൽ സാലിഹാജി, കെ.കെ ബദുല്ല ഹാജി എന്നിവർക്കുളള ജുമാമസ്ജിദ് കമ്മിറ്റിയുടെ ഉപഹാരം ഖാസി ആലി കുട്ടി മുസ്ല്യാരും എൻജിനിയർ അബ്ദുൾ റഹ്മാൻ ഹാജി പെരിയകുളള ഉപഹാരം സയ്യിദ് കെ.സി ആറ്റക്കോയ തങ്ങളും കൈമാറി.
/)
കെ.കെ.അബ്ദുല്ല ഹാജി, ടി.എ അബ്ദുൾ ഖാദർ , അൽതാഫ് ഹിമമി, കടവിൽ ബഷീർ, എ.കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, അസീസ് എം.എ, ഇസ്മായിൽ മാസ്റ്റർ, എന്നിവർ സംബന്ധിച്ചു. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി ആലൂർ സ്വാഗതവും സെക്രട്ടറി അബ്ദുൾ ഖാദർ കോളോട്ട് നന്ദിയും പറഞ്ഞു.