പൂർവീകളുടെ മാതൃക പിന്തുടര്‍ന്നു ജീവിക്കുക – റഫീഖ് സഅദി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Saturday, September 14, 2019

മുള്ളേരിയ്യ:  പൂർവ്വ സൂരികളായ മഹത്തുകളുടെ പാത പിന്തുടര്‍ന്നു ജീവിതം ധന്യമാക്കണമെന്ന്. ജില്ലാ മുശാവറ അംഗം റഫീഖ് സഅദി ദേലംപാടി. അഹ്ദലിയ്യ സെന്ററിൽ നടന്നുവരുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്ലിസിൽ ഉദ്ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സയ്യിദ് സൈനുൽ ആബിദ്ദീൻ മുത്തുക്കൊയ അൽ അഹ്ദൽ കണ്ണവം തങ്ങൾ സ്വലാത്ത് മജ്ലിസിന് നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് ഹനീഫ് തങ്ങൾ, സയ്യിദ് ഹുസൈൻ തങ്ങൾ, സൂഫി മദനി കൊമ്പോട്, ബഷീർ സഖാഫി കൊല്ല്യം, റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, ഹാരിസ് ഹിമമി സഖാഫി പരപ്പ,മുഹമ്മദ് പുഡൂർ, കെ. പി മുഹമ്മദ് ഹാജി, ഹാജി മുഹമ്മദ് മുസ്ലിയാർ, അഹ്മ്മദ് ബഡിച്ചാൽ,

ഹസിം ബെള്ളിപ്പാടി, ഹനീഫ് സഅദി പള്ളത്തൂർ, ഹസൈനാർ ഹാജി ആദൂർ, അബ്ദുല്ല മൗലവി നാട്ടക്കൽ, അബ്ദുറസാഖ് മുസ്ലിയാർ നെക്രാജെ, മൂസാൻ പള്ളപ്പാടി, റഫീഖ് സഖാഫി മയ്യളം, ഇല്ല്യാസ്കൊറ്റുമ്പ, മൂസ സഖാഫി മാതാപുരം, ഉമർ സഖാഫി പള്ളത്തൂർ, ഡി എം എ കുഞ്ഞി അഡൂർ, മുസ്തഫ അംജദി പൂത്തപ്പലം,എൻ പി ഇബ്രാഹിം ഹാജി. തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

ജമാലുദ്ദീൻ സഖാഫി ആദൂർ സ്വാഗതവും സിദ്ദിഖ് ഹാജി പൂത്തപ്പലം നന്ദിയും പറഞ്ഞു.

×