കാസർകോട്: എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ജില്ലയിലെ ശാഖ തലങ്ങളിൽ സെപ്തംബർ 5 ദേശീയ അധ്യാപക ദിനത്തിൽ "ഗുരുവിനോടൊപ്പം എന്ന സ്നേഹാദരവ് പരിപാടിയുടെ ഭാഗമായി എസ്.കെ.എസ്.എസ്. എഫ് ആലൂർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലൂർ എം ജി എല്‍ സി സ്കൂൾ അദ്ധ്യാപകൻ ഇസ്മായിൽ മാഷിനെ അദ്ധേഹത്തിന്റെ സ്വവസതിയിൽ പോയി ആദരിച്ചു.
/)
ശാഖാ എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് ശിഹാബ് ആലൂർ അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ സെക്രട്ടറി ബി.കെ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു ശാഖാ കമ്മിറ്റിയുടെ ഉപഹാരം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ എ മുഹമ്മദ് കുഞ്ഞി ഉസ്മായിൽ മാഷിന് കൈമാറി. മഷൂദ് മിത്തൽ, അബ്ദുൾ ഖാദർ കോളോട്ട് സംബന്ധിച്ചു.