New Update
ചെർക്കള: ചെർക്കള മേഖല എസ് കെ എസ് എസ് എഫ് നടത്തുന്ന ത്രൈമാസ പ്രവർത്തന ക്യാമ്പയിന്റെ ഭാഗമായി ന്യൂ ബേവിഞ്ച സ്റ്റഡി സെന്റർ മസ്ജിദിൽ വെച്ച് നേതൃ സംഗമം നടത്തി. സി എം മൊയ്‌ദീൻ കുഞ്ഞി മൗലവി ചെർക്കള ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/post_attachments/dn1YpXGZXkTecMah3cF7.jpg)
സമസ്ത കോഡിനേഷൻ ജില്ലാ കൺവീനർ സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, അഡ്വക്കറ്റ് ഹനീഫ് ഹുദവി ദേലംപാടി ക്ലാസുകൾക്ക് നേതൃത്വം നൽകി. അസ്‌ലംറഹ്മത്ത് നഗർ , ശിഹാബ് മീലാദ് ഗ്രൂപ്പ് ചർച്ച ക്രമീകരണം നടത്തി.
മേഖല പ്രസിഡന്റ് ജമാലുദ്ദീൻ ദാരിമി അദ്യക്ഷതയും ജനറൽ സെക്രട്ടറി അബ്ദുല്ല ആലൂർ സ്വാഗതവും ട്രഷറർ അബൂ സാലിഹ് ഫൈസി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us