ഇബാദത്തിലൂടെ നാഥനിലേക്ക് - എസ് കെ എസ് എസ് എഫ് ഓൺലൈൻ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മാസ്തിക്കുണ്ട്:  എസ് കെ എസ് സി എഫ് ചെർക്കള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോറോണ വൈറസ് പടർന്നു പിടിച്ചു ലോക വൻകിട ശക്തികൾ പോലും വിറങ്ങലിച്ചു നിൽക്കുമ്പോൾ ആത്മീയമായി അല്ലാഹുവിൽ അഭയം പ്രാപിക്കുക എന്ന ലക്ഷ്യതോടെ ഇബാദത്തിലൂടെ നാഥനിലേക്ക് എന്ന പ്രമേയത്തിൽ മേഖല, ക്ലാസ്റ്റർ, ശാഖ തലങ്ങളിൽ നടത്തിവരുന്ന ഖത്മുൽ ഖുർആൻ , സ്വലാത്ത് , ഇതിഖ്ഫർ ആത്മീയ സംഗമങ്ങളുടെ മേഖലതല ഉദ്ഘാടനം കർണാടക മജ്‌ലിസുന്നൂർ ചീഫ് അമീർ എം എസ് തങ്ങൾ മദനി ഓളമുണ്ട അവർകൾ ഖത്തം ദുആക്ക് നേതൃത്വം നൽകി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സയ്യിദ് ഹുസൈൻ തങ്ങൾ , ബുർഹാൻ തങ്ങൾ , സൈഫുദ്ധീൻ തങ്ങൾ , മൊയ്‌ദീൻ കുഞ്ഞി ചെർക്കള , ജമാലുദ്ദീൻ ദാരിമി , അസ്‌ലം ചെങ്കള , അബ്ദുല്ല ആലൂർ , സാലിഹ് ഫൈസി , അബ്ദുല്ല ടി എൻ മൂല , സാബിത്ത് നായന്മാർമൂല, അസീസ് ദാരിമി , കലാം നായന്മാർമൂല , മൊയ്‌ദു കുറ്റിക്കോൽ , ഹാഫിള് ചെർക്കള , ബാസിത് , അജ്മൽ തുടങ്ങിയ മേഖല നേതാക്കൾ സംബന്ധിച്ചു.

Advertisment