New Update
ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് കുമ്പഡാജെ ക്ലസ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വഫാത്ത് ദിനത്തിൽ ഫാതിഹ സമർപ്പണവും ഓൺലൈൻ അനുസ്മരണ സംഗമവും നടത്തി.
Advertisment
/sathyam/media/post_attachments/6g8dfvPYWGzlftUZpL06.jpg)
ക്ലസ്റ്റർ പ്രസിഡന്റ് സുഹൈൽ റഹ്മാനി അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി അബ്ദുൽ ജബ്ബാർ ഫൈസി സ്വാഗതം പറഞ്ഞു. കൂട്ട പ്രാർത്ഥനക്ക് സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് നേതൃത്വം നൽകി.
മദ്റസ മാനേജ്മെന്റ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം അനുസ്മരണ സന്ദേശം നൽകി. മേഖല പ്രസിഡന്റ് ഖലീൽ ദാരിമി ബെളിഞ്ചം ആശംസ പ്രസംഗം നടത്തി.
മുഹമ്മദ് കുഞ്ഞി ഹനീഫി, അൻവർ തുപ്പക്കൽ, അഷ്റഫ് കുണ്ടാർ, ബഷീർ മൗലവി റസാഖ് അർഷദി, ജുനൈദ് ജി. കെ, ഹാരിസ് അന്നടുക്ക, കരിം യമാനി, റഫീഖ് മുക്കൂർ, ഫാറൂഖ് കെ.പി.എം തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us