ചെങ്കള: ചെർക്കള മേഖലാ എസ് കെ എസ് എസ് എഫിന്റെ കർമ്മ പദ്ധതിയുടെ ഭാഗമായുള്ള യൂ ടേൺ ക്ലസ്റ്റർ, ശാഖ ശാക്തീകരണ പദ്ധതി ആഗസ്റ്റ് 8 ബുധനാഴ്ച രാത്രി നടന്ന ചെങ്കള ക്ലസ്റ്റർ സംഗമത്തോടെ തുടക്കം കുറിച്ചു. മേഖല പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ ഉദ്ഘടനം നിർവഹിച്ചു. ട്രഷറർ അസ്‌ലം ചെങ്കള അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജമാലുദ്ദീൻ ദാരിമി പദ്ധതി അവതരണം നടത്തി.
/)
നിരീക്ഷകൻ അബ്ദുല്ല ആലൂറിന്റെ നേതൃത്വത്തിൽ ക്ലസ്റ്റർ, യൂണിറ്റ് പ്രവർത്തന അവലോകനവും ഭാവി പദ്ധതി ആസൂത്രണവും നടത്തി. ക്ലസ്റ്റർ സെക്രട്ടറി ജുനൈദ് ചേരൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുബൈഹ് ചെങ്കള നന്ദിയും പറഞ്ഞു.
/)
അൻവർ ചേരൂർ ഷുഹൈബ് മാര സംബന്ധിച്ചു. ആഗസ്റ്റ് 08 വ്യാഴാഴ്ച ആലംപാടി ക്ലസ്റ്റർ സംഗമവും ആഗസ്റ്റ് 09 വെള്ളിയാഴ്ച ബോവിക്കാനം ക്ലസ്റ്റർ സംഗമവും 10, 11 തിയതികളിൽ ചെർക്കള, പടുപ്പ് ക്ലസ്റ്റർ സംഗമവും നടക്കും.