ഗാന്ധിയുടെ ആശയങ്ങളെ നിരാകരിച്ചു രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല : എസ് എസ് എഫ്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ബോവിക്കാനം:  രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മ ദിനത്തില്‍ സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ ബോവിക്കാനത്ത് സത്യഗ്രഹം സംഘടിപ്പിച്ചു. ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങളെയും സന്ദേശങ്ങളെയും നിരാകരിച്ചു രാജ്യത്തെ ഫാസിസത്തിന് തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരെയുള്ള കനത്ത താക്കീതായി മാറി സത്യഗ്രഹം.

Advertisment

publive-image

വൈസ് ലൈന്‍ പ്രവര്‍ത്തകരുടെ പ്രകടനത്തോടെയാണ് സത്യഗ്രഹത്തിന് തുടക്കമായത്. ദേശവും ദേശീയതയും അപനിര്‍മിക്കപ്പെടുന്ന കാലത്ത് ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ നാടുകടത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാര്‍ഥി യുവജന കൂട്ടായ്മ രൂപപ്പെടണമെന്ന് എസ് എസ് എഫ് സംസ്ഥന സെക്രട്ടറി കുഞ്ഞ് മുഹമ്മദ്.

എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി അധ്യക്ഷത വഹിച്ചു,ജലാല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി, കവി രവീന്ദ്രന്‍ പാടി ഉല്‍ഘാടനം ചെയ്തു, എസ് എസ് എഫ് സംസ്ഥന സെക്രട്ടറി കുഞ്ഞ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

ജില്ല ഫിനാന്‍സ് സെക്രട്ടറി പൂത്തപ്പലം അബ്ദുറഹിമാന്‍ സഖാഫി ഡിവിഷന്‍ സെക്രട്ടറിന്മാരായ ഹുസൈന്‍ കുമ്പോട്, സഫ്വാന്‍ ഹിമമി, ഉമൈര്‍ ഹിമമി, ഇര്‍ഷാദ് മയ്യളം, നൗഷാദ് ഹിമമി, റാഫി കാനക്കോട്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ റംസാൻ ഹാജി മുള്ളേരിയ, ഉമര്‍ പന്നടുക്കം, സിദ്ദീഖ് പൂത്തപ്പലം, അബ്ദുള്ള മാഷ്, സവാദ് ആലൂര്‍, ഹനീഫ് സഖാഫി ബാദ്ഷ ബോവിക്കാനം, അബ്ദുല്ല സഖാഫി,സിദ്ധീഖ് സഅദി, നിസാര്‍ ബെള്ളിപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അസ്ലം അഡൂര്‍ സ്വാഗതവും ഇസ്മായില്‍ ആലൂര്‍ നന്ദിയും പറഞ്ഞു.

Advertisment