എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സത്യഗ്രഹം നാളെ ബോവിക്കാനത്ത് നടക്കും

author-image
admin
Updated On
New Update

- ഇസ്മായില്‍ എം.കെ

Advertisment

ബോവിക്കാനം: ഗാന്ധിജിയെ ഓര്‍ക്കുന്നു എന്ന പ്രമേയത്തില്‍ സുന്നി സ്റ്റുഡന്‍ഡ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ സംഘടിപ്പിക്കുന്ന സത്യഗ്രഹവും, വൈസ് ലൈന്‍ സംഗമവും ബുധനാഴ്ച്ച (നാളെ) ബോവിക്കാനത്ത് നടക്കും.

publive-image

ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ലൈന്‍ സംഗമം മുതലപ്പാറ ബുഖാരിയ്യ കോപ്ലളക്സില്‍ നടക്കും,ജില്ല ഫിനാന്‍സ് സെക്രട്ടറി അബ്ദുറഹിമാന്‍ സഖാഫി പൂത്തപ്പലം ക്ലാസ്സിന് നേതൃതം നല്‍കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സാഹയാനം എസ് എസ് എഫ് സംസ്ഥന ജനറല്‍ സെക്രട്ടറി എപി മുഹമ്മദ് അശ്ഹര്‍ പത്തനംത്തിട്ട പ്രഭാഷണം നടത്തും. എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി അധ്യക്ഷത വഹിക്കും. ജലാല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

publive-image

ജില്ല നേതാക്കളായ കരീം ജൗഹരി, ഹസൈനര്‍ മിസ്ബഹി, മജീദ് ഫാളിലി, സുബൈര്‍ ബാഡൂര്‍, ഡിവിഷന്‍ സെക്രട്ടറിന്മാരായ ഹുസൈന്‍ കുമ്പോട്, സഫ്വാന്‍ ഹിമമി, ഉമൈര്‍ ഹിമമി, ഇര്‍ഷാദ് മയ്യളം, നൗഷാദ് ഹിമമി, റാഫി കാനക്കോട് തുടങ്ങിയവര്‍ സംസാരിക്കും.  ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അസ്ലം അഡൂര്‍ സ്വാഗതവും ഇസ്മായില്‍ ആലൂര്‍ നന്ദിയും പറയും.

Advertisment