ആലൂർ: വർധിച്ചു വരുന്ന ചൂടിൽ മനുഷ്യർ മാത്രമല്ല വിഷമത്തിലാകുന്നത് പക്ഷി പറവാതികളും വെള്ളം കിട്ടാതെ ചത്തൊടുങ്ങുന്ന കാഴ്ച്ച ദിനം പ്രതി കണ്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പറവകൾക്കൊരു കുടിനീർ ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ ഒരുക്കിയത്.
/)
ജമാഹത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു. ഖത്തീബും സദർ മുഅല്ലിമുമായ കബീർ ഫൈസി പെരിങ്കടി, അബ്ദുൽ ഹമീദ് മുസ്‌ലിയാർ, അബൂബക്കർ സഖാഫി, ഹസൈനാർ മുസ്‌ലിയാർ, അബ്ദുൽ അസീസ്, റിയാസ് , ആമിച്ച തുടങ്ങിയവർ സംബന്ധിച്ചു.