ഫെഡറല്‍ ബാങ്ക് പാരിപ്പളളി ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി

New Update

കൊല്ലം:  നവീകരിച്ച ഫെഡറല്‍ ബാങ്ക് പാരിപ്പളളി ശാഖ അമൃത ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപത്തെ ലക്കി ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Advertisment

ആധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടത്തിലേക്കു മാറ്റിയ ശാഖയുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ ബി ഉദ്ഘാടനം ചെയ്തു. എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു.കെ. നിര്‍വഹിച്ചു.

publive-image

പഞ്ചായത്ത് അംഗം ഷൈല അശോകദാസ് സേഫ് ഡെപോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റും തിരുവനന്തപുരം സോണല്‍ ഹെഡുമായ കൂര്യാക്കോസ് കോണില്‍ ഉദ്ഘാടന യോഗത്തിന്‍റെ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റും ആറ്റിങ്ങല്‍ റീജനല്‍ ഹെഡുമായ ഷിബു തോമസ്, പാരിപ്പള്ളി ശാഖാ മേധാവിയും മാനേജരുമായ എബി എസ്.എ, ഉപഭോക്താക്കള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment