കൊല്ലം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റായി എസ്. എം മുഖ്താറിനെ വീണ്ടും തെരഞ്ഞെടുത്തു. ജുസൈന ഫാത്തിമ, ആരിഫ് സലാഹ് എന്നിവർ ജനറൽ സെക്രട്ടറിമാരായിയും തെരഞ്ഞെടുത്തു. ഉമയനലൂർ ഗ്രേയ്‌സ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അസ്‌ലം അലി, വിപിൻ ഇടക്കാട്, സഹല എസ്, സരിത, യാസർ അഹമ്മദ് ,അഭിജിത്ത് കൊട്ടാരക്കര, ഫാത്തിമ ഇബ്രാഹിം, തൻവീർ, ഹന കാരളിക്കോണം, ആഫിയ സുഹൈൽ, മറിയം സുമയ്യ ,ആരിഫ ഫാസിൽ, ആയിഷ മറിയം, അംജദ് അമ്പലംകുന്ന്, ഷാൻ മടത്തറ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
എസ് എം മുഖ്താർ , അസ്‌ലം അലി, വിപിൻ ഇടക്കാട് , എസ്. സഹല, തൻവീർ, യാസർ അഹമ്മദ്, ജുസൈന ഫാത്തിമ, മുഹ്‌സിന ത്വാഹ എന്നിവരെ സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് പാരിപ്പള്ളി , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് എസ്.എം മുഖ്താർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് സലാഹ് റിപ്പോർട്ട് അവതരിപ്പിച്ചു.