പത്മശ്രീ പുരസ്‌കാര ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു

New Update

ന്തരിച്ച കെ. എം. മാണിസാറിന്റെ 87-ാം ജന്മവാര്‍ഷിക ദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഉഴവൂര്‍ പഞ്ചായത്തിലെ ആവേ മരിയ ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചടങ്ങില്‍ മുഖ്യതിഥിയായി പങ്കെടുക്കാന്‍ എത്തിയ പത്മശ്രീ പുരസ്‌കാര ജേതാവ്മൂഴിക്കല്‍ പങ്കജാക്ഷിയമ്മയെ പൊന്നാട അണിയിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഷേര്‍ളി രാജു ആദരിച്ചു.

Advertisment

publive-image

പങ്കജാക്ഷിയമ്മയുടെ ചെറുമകള്‍ രഞ്ജിനി, നിയോജക മണ്ഡലം പ്രസിഡന്റ്  പി.എം. മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍. അബ്രാഹം, പ്രസാദ് ചെമ്മല, റജി അലക്‌സ്, റ്റോമി ലൂക്ക, അനില്‍ തേക്കുംകാട്ടില്‍, എ.എ. സ്റ്റീഫന്‍ആല്‍പ്പാറ,  ജോസ് തൊട്ടിയില്‍, ബിനോയി ഓലേടം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment