കടുത്തുരുത്തി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും ജനദ്രോഹ ബജറ്റ് പിൻവലിക്കണം എന്നാവശ്യം ഉന്നയിച്ച് എ ഐ ടി യു സി കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ബി എസ് എന്‍ എല്‍ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
എം പി രധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ച ധർണ്ണ ബി കെ എം യു സംസ്ഥാന സെക്രട്ടറി സി.പി. സുഗതൻ ഉത്ഘാടനം ചെയ്തു. തൊഴിലാളികളുടെ പി എഫ് പലിശ വെട്ടിക്കുറക്കാനുള്ള നടപടി പിൻവലിക്കുക. ഇ എസ് ഐ ആനുകുല്യങ്ങൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ ഐ ടി യു സി സമരം സംഘടിപ്പിച്ചത്.
പി ജി ത്രിഗുണ സെൻ, എം എസ് സുരേഷ്, കെ വിജയൻ, കെ കെ രാമഭദ്രൻ, ജോജോ ആളോത്ത്, ജയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു . സി പി ഐ ഓഫീസിൽ നിന്നാരംഭിച്ച മാർച്ചിന് കെ.കെ.തങ്കപ്പൻ, ഒ.ബി.സുരേഷ്, സി എ ഐസക്, സി.കെ.സുഭാഷ്, ഗിരീഷ്, അനിൽ വെളിമറ്റം, പി.കെ. പണിക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us