New Update
കണമല: അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് പത്തു പേര്‍ക്കു പരുക്ക്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആന്ധ്രാ പ്രദേശില്‍നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിച്ചശേഷം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Advertisment
കാറിലെയും ബസിലെയും ഉള്‍പ്പെടെ പത്തോളം പേര്‍ക്കാണ് പരുക്ക്. കഴിഞ്ഞവര്‍ഷം അതെ സ്ഥലത്ത് സമാനരീതിയില്‍ അപകടം നടന്നിരുന്നു.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു ഡ്രൈവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us