കുറവിലങ്ങാട്: 'കോവിഡ് 19' കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ സി സി യൂണിറ്റിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ കുറവിലങ്ങാട് ജേസീസ്, ഓട്ടോ ഡ്രൈവേഴ്സ്, കെ എസ് ആർ ടി സി ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ ലയൺസ് - എസ് എച്ച് എം സി ബ്ലഡ് മൊബൈലിൽ നടത്തിയ സന്നദ്ധ രക്തദാനം ശ്രദ്ധേയമായി.
കുറവിലങ്ങാട് ദേവമാതാ കോളേജ് അങ്കണത്തിൽ നടന്ന ക്യാമ്പ് കുറവിലങ്ങാട് എസ് എച്ച് ഓ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.
പാലാ ബറ്റാലിയൻ എൻ സി സി കമാറ്റിംഗ് ഓഫീസർ കേണൽ ജോസ് കുര്യൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ്, കുറവിലങ്ങാട് ജേസീസ് പ്രസിഡൻ്റ് ഡോ അജോ ജോസഫ്, കോളേജ് ബർസാർ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ, ബി ഡി ജെ എസ് കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എം ആർ ബിനീഷ്, ബ്ലഡ് ഫോറം ഡയറക്ടർ രാജേഷ് കുര്യനാട്, സീനിയർ കേഡറ്റ് ജോർജ് സാജു, അജിൽ ക്രിസ്റ്റി ബാബു, ജോമിൻ ജോസ്, എം എ സാബു എന്നിവർ പങ്കെടുത്തു. എംസി ബ്ലഡ് മാതാ ബ്ലഡ് ബാങ്കുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്.
വിദ്യാർത്ഥികളും ഡ്രൈവർമാരും തൊഴിലാളികളും ഉൾപ്പടെ അൻപതോളം പേർ രക്തം ദാനം ചെയ്തു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച് രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു.
ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us