ദേവമാതാ മലയാളത്തിന്‌ വീണ്ടും റാങ്കിന്റെ പൊന്‍തിളക്കം

New Update

കുറവിലങ്ങാട്‌:  ദേവമാതാ കോളേജ്‌ മലയാള വിഭാഗത്തിന്‌ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും റാങ്കിന്റെ പൊന്‍തിളക്കം. ഈ വര്‍ഷത്തെ മലയാളം ബിരുദപരീക്ഷയില്‍ എ പ്ലസ്സോടുകൂടി അമല ട്രീസ ജയിംസ്‌ മൂന്നാം റാങ്കും അനിഷ എ. മരിയ അഞ്ചാം റാങ്കും കരസ്ഥമാക്കി.

Advertisment

publive-image

ഇക്കഴിഞ്ഞ മൂന്ന്‌ വര്‍ഷവും തുടര്‍ച്ചയായി ഒന്നാം റാങ്ക്‌ ദേവമാതാ കോളേജ്‌ മലയാളവിഭാഗത്തിനായിരുന്നു. മുത്തോലി വാക്കാത്തടത്തില്‍ ജയിംസിന്റെയും മോളിയുടെയും മകളായ അമല ട്രീസ ജയിംസ്‌ ഈ വര്‍ഷത്തെ മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ എ ഗ്രേഡ്‌ നേടിയിരുന്നു.

പാലാ രൂപതാ ജൂസസ്‌ യൂത്ത്‌ കൗണ്‍സില്‍ മെമ്പറും ഡി. സി. എം. എസ്‌ റിസോഴ്‌സ്‌ പേഴ്‌സണുമായ അമല സാമൂഹിക സേവനരംഗത്ത്‌ സജീവമാണ്‌. ഡല്‍ഹിയില്‍ വച്ചു നടന്ന എന്‍. എസ്‌. എസ്‌ നാഷണല്‍ യൂത്ത്‌ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തിട്ടുണ്ട്‌.

ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മാനേജര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍, പ്രിന്‍സിപ്പാള്‍ ഡോ. ജോജോ കെ. ജോസഫ്‌, വൈസ്‌. പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡിനോയി കവളമാക്കല്‍, ബര്‍സാര്‍ റവ. ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, വകുപ്പദ്ധ്യക്ഷന്‍ ഡോ. സിബി കുര്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.

Advertisment