അകത്തളത്തില്‍ വിടരും 'പച്ച തുരുത്ത്' ഗ്രീന്‍ പ്രോട്ടോകോളുമായി കോട്ടയം ജില്ലാ പോലീസ്

New Update

കോട്ടയം:  ജില്ലാ പോലീസ് ആസ്ഥാനവും ,പോലീസ് സ്റ്റേഷനുകളും ഹരിതാമയമാക്കുക എന്ന ഉദ്ദേശത്തോടു കൂടി, ജില്ലാ ഹരിത കേരളം മിഷന്റെയും സി എം എസ് കോളജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ 'അകത്തളത്തില്‍ വിടരും പച്ച തുരുത്ത്' ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.സ് നിര്‍വഹിച്ചു.

Advertisment

publive-image

ജില്ലാ പോലീസ് ആസ്ഥാനവും പോലീസ് സ്റ്റേഷനുകളും ഗ്രീന്‍ പ്രോട്ടോകോള്‍ പരിധിയില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

അഡീഷണല്‍ എസ്.പി നസീം എ ,ഗ്രീന്‍ പ്രോട്ടോകോള്‍ ജില്ലാ അസിസ്റ്റ്ന്റ് ,ജോണി ജോസഫ് ,രമേശ് പി ,എം .ജയരാജന്‍ ,സി എം എസ് കോളജ് എന്‍ എസ്. എസ് കോര്‍ഡിനേ അശോക് അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment