കഞ്ചാവ്‌ കൈവശം വച്ച കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

author-image
സാബു മാത്യു
New Update

കാഞ്ഞിരപ്പള്ളി:  1. 250 കി.ഗ്രാം കഞ്ചാവ്‌ കൈവശം വച്ച്‌ കടത്തികൊണ്ടു വന്ന കുറ്റത്തിന്‌ കാഞ്ഞിരപ്പള്ളി സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി ഓലിക്കല്‍ ദേവസ്യ തോമസ്‌ എന്നയാളെയാണ് തൊടുപുഴ എന്‍.ഡി.പി.എസ്‌. കോടതി ശിക്ഷിച്ചത്.

Advertisment

publive-image

21.10.2016-ല്‍ ചങ്ങനാശ്ശേരി എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പക്ടര്‍ ആയിരുന്ന എസ്‌. രാജന്‍ ബാബു കണ്ടു പിടിച്ച കേസിലാണ്‌ വിധി. കേസില്‍ ഏഴ്‌ പേരെ വിസ്‌തരിച്ചു. 15 ഡോക്യുമെന്റ്‌സ്‌ മാര്‍ക്ക്‌ ചെയ്‌തു. 5 മെറ്റീരിയല്‍ ഒബ്‌ജക്‌ട്‌സ്‌ തെളിവിലേക്കായി ഹാജരാക്കി.

എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍പ്പെക്ടര്‍ ബി. വേണുഗോപാല കുറുപ്പ്‌ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നല്‍കി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.ബി.രാജേഷ്‌ കോടതിയില്‍ ഹാജരായി.

Advertisment