കുറവിലങ്ങാട് യുവജന പരിശീലന പരിപാടി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു

ബെയ് ലോണ്‍ എബ്രഹാം
Wednesday, October 9, 2019

കോട്ടയം: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവക വിശുദ്ധ അല്‍ഫോന്‍സാ സോണ്‍ നടത്തിയ യുവജന പരിശീലന പരിപാടി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു.

സോളി തളിക്കണ്ടം, ഷാജിമോന്‍ മങ്കുഴിക്കരി, ബെന്നി കോച്ചേരി, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ബിബിന്‍ വെട്ടിയാനിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

×