New Update
കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻസ് തീർഥാടന ദേവാലയ നസ്രാണി സംഗമ സ്മാരകമായി നിർമ്മിച്ച കാരുണ്യ ഭവനം മറിയം വീടുകളിൽ ആർച്ച് പ്രീസ്ററ് റവ. മോൺ. ഡോ. അഗസ്റ്റിൻ കുട്ടിയാനിയിൽ ദീപം കത്തിച്ചു നൽകി ഗൃഹ പ്രവേശനം നടത്തി.
Advertisment
അഷ്ട ഭവന നഗറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ആശുപത്രിക്ക് എതിർ വശം കാരുണ്യ ഭവനം മറിയം വീടുകളിലേക്കുള്ള റോഡിന് 'കാരുണ്യ ഭവനം റോഡ് ' എന്ന് മോൻസ് ജോസഫ് എം എൽ എ നാമകരണം ചെയ്തു.
ജോസഫ് പുതിയിടം, ആൻസി ജോസ്, ബേബി തൊണ്ടാം കുഴി, ജോജോ ആളോത്ത്, ടി. ടി. മൈക്കിൾ, സജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us