കുറവിലങ്ങാട്: കഴിഞ്ഞ ശനിയാഴ്ച അന്യ സംസ്ഥാനത്ത് നിന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ അറവുമാടുകളെ എത്തിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, കോട്ടയം ജില്ലാ കളക്ടർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.
/sathyam/media/post_attachments/2CER5F13IrEjoOo2GKmw.jpg)
കോവിഡ് രോഗം ഭീതിയിൽ അന്യസംസ്ഥാനത്ത് നിന്നും നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായി ഉഴവൂരിൽ എത്തിയത് അന്യ സംസ്ഥാനക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായതുകൊണ്ടാണ് സംഭവത്തിൽ ഗൗരവം വർദ്ധിപ്പിക്കുന്നത്.
ശനിയാഴ്ച എത്തിച്ച് അറവുമാടുകളെ നീക്കം ചെയ്യണമെന്നുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ കത്തിന്റെ ശുപാർശയിൽ ഉഴവൂർ ഡോ. കെ ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് നൽകിയ കത്ത് പ്രകാരം കൊണ്ടുവന്ന അറവുമാടുകളെ കാണാനില്ല എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായി എത്തിയത് പൊലീസ് ഉദ്യോഗസ്ഥനാണ് എന്നുള്ളത് കൊണ്ട് അതിർത്തി ചെക്ക് പോസ്റ്റിൽ കാര്യമായ പരിശോധനകൾ ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്.
കാരണം പൊലീസ് - ആരോഗ്യ - റവന്യു വകുപ്പുകൾ പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി കോട്ടയം ജില്ലാ കളക്ടർ അറിയിച്ചുവെന്ന് അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us