കുറവിലങ്ങാട് മേഖലയിൽ പ്രകൃതിക്ഷോഭ നാശനഷ്ടം: എം എൽ എ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

New Update

കുറവിലങ്ങാട്:  ശക്തമായ മഴയും കൊടുങ്കാറ്റും മൂലം കനത്ത നാശം വിതച്ച കുറവിലങ്ങാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിൽ മോൻസ് ജോസഫ് എം എൽ എ സന്ദർശനം നടത്തി നാശനഷ്ട സാഹചര്യം നേരിട്ട് വിലയിരുത്തുകയുണ്ടായി.

Advertisment

കടപ്ലാമറ്റം പഞ്ചായത്തിൽ വീട് പൂർണ്ണമായും തകർന്ന പോസ്റ്റ്മാൻ തുമ്പ് കാലായിൽ സുനിൽ, കടപ്ലാമറ്റം സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങളിൽ മുഖ്യ സഹകാരി ആയിരുന്ന ചിറക്കൽ, പുഷ്പമ്മ ചാക്കോയുടെയും പൂർണമായും തകർന്ന വീടുകൾ മോൻസ് ജോസഫ് എംഎൽഎ സന്ദർശിച്ചു.

publive-image

കാറ്റിന്റെ സമയത്ത് രണ്ട് കുടുംബങ്ങളിലും ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കടപ്ലാമറ്റം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ എംഎൽഎ നടത്തിയ സന്ദർശനത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വൈസ് പ്രസിഡന്റ് തോമസ് പുളിക്കിയിൽ, മുൻ വൈസ് പ്രസിഡന്റ് തോമസ് ആൽബർട്ട്, വാർഡ് മെമ്പർ സഖറിയാസ് പുഴയംകണ്ടം, ബാങ്ക് ബോർഡ് മെമ്പർ സുനിൽ കാരിക്കൽ വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കൃഷി - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

കുറിച്ചിത്താനത്ത് സെന്റ് മേരിസ് പള്ളിക്ക് സമീപം ആളോത്ത്, ടിപി ബാബുവിന്റെ ഇരുന്നൂറിലധികം കുലച്ച വാഴകൾ നിലംപൊത്തിയ കൃഷിയിടത്തിൽ മോൻസ് ജോസഫ് എംഎൽഎ തുടർന്ന് എത്തിച്ചേർന്നു.

മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ കൂടുതൽ നാശനഷ്ടമുണ്ടായ പൈക്കാട്, മണ്ടക്കനാട്, നാടികുന്ന് മേഖലകളും എംഎൽഎ സന്ദർശിച്ചു.

കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ, കാണക്കാരി പഞ്ചായത്തുകളിൽ നാശനഷ്ടം ഉണ്ടായ ഏതാനും സ്ഥലങ്ങളിലും എംഎൽഎ സന്ദർശനം നടത്തിയശേഷം കൃഷി - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി.

കുറവിലങ്ങാട് മേഖലയിൽ ഉൾപ്പെട്ട വിവിധ ഗ്രാമപഞ്ചായത്തുകളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ കാലഘട്ടമായതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാര്യമായ സഹായം നൽകിയെങ്കിൽ മാത്രമെ വീടുകൾ തകർന്നവർക്കും, കൃഷി നശിച്ചവർക്കും പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ എന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

പ്രകൃതിക്ഷോഭ ദുരിതാശ്വാസം യഥാസമയം ലഭ്യമാക്കാതെ കാലതാമസം വരുത്തുന്ന സ്ഥിരം സർക്കാർ രീതി ജനങ്ങളുടെ കഷ്ടപ്പാടിന്റെ ഈ കാലഘട്ടത്തിൽ ഒഴിവാക്കുന്നതിന് സർക്കാർ സത്വര ശ്രദ്ധ ചെലുത്തണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

Advertisment