‘വാട്‌സ്ആപ്പ് അമ്മാവന്‍മാര്‍’ ലുലു മാളിലും കൈവച്ചു. കോട്ടയത്ത് മാള്‍ വരുമെന്ന സന്ദേശം വ്യാജം

ഉല്ലാസ് ചന്ദ്രൻ
Monday, December 2, 2019

യൂസഫലിയുടെ ലുലുമാള്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു എന്ന പ്രചാരണം വ്യാജമെന്ന് ലുലുഗ്രൂപ്പ് അധികൃതര്‍. കോട്ടയം നാഗമ്പടത്തു വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ‘ഗ്രീന്‍പാര്‍ക്ക്’ യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കും എന്നുമായിരുന്നു പ്രചാരണം.

അഞ്ചു നില കെട്ടിടമാണ് നിര്‍മിക്കുന്നതെന്നും അഞ്ചു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും വാട്‌സ്ആപ്പില്‍ പ്രചരിച്ച സന്ദേശത്തില്‍ പറയുന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ മാതൃക എന്ന വ്യാജേനയുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. ഇത് പലരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

×