മാണി സി കാപ്പന്റെ ഓണം ഇങ്ങനെ ..

ന്യൂസ് ബ്യൂറോ, പാലാ
Tuesday, September 10, 2019

പാലാ: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ഓണം അഗതികള്‍ക്കൊപ്പം. പാലാ ചെത്തിമറ്റത്തുള്ള ദൈവദാന്‍ സെന്ററില്‍ കുടുംബാഗങ്ങള്‍ക്കൊപ്പമാണ് മാണി സി കാപ്പന്റെ ഇത്തവണത്തെ ഓണം.

തിരുവോണദിവസം 12.30ന് ദൈവദാന്‍ സെന്ററിലെ അഗതികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കും. ഒപ്പം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വ്യക്തികളെ നേരില്‍ കണ്ടും വോട്ടു തേടും.

×