മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് അടയാളമായ ക്ലോക്ക് മാതൃകയില്‍ നിര്‍മ്മിച്ച പൂക്കളം

ന്യൂസ് ബ്യൂറോ, പാലാ
Tuesday, September 10, 2019

പാലാ:  ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് അടയാളമായ ക്ലോക്കിന്റെ രൂപത്തില്‍ പൂക്കളം നിര്‍മ്മിച്ച് പ്രവര്‍ത്തകന്‍. എന്‍ സി പി ബ്ലോക്ക് സെക്രട്ടറി സന്തോഷ് തോപ്പില്‍ ആണ് തന്റെ വീട്ടില്‍ വ്യത്യസ്തമായ പൂക്കളം നിര്‍മ്മിച്ചത്.

തെരഞ്ഞെടുപ്പും ഓണവും ഒന്നിച്ചു വന്നതുകൊണ്ടാണ് പാര്‍ട്ടി ചിഹ്നത്തിന്റെ രൂപത്തില്‍ അത്തപ്പൂക്കളം നിര്‍മ്മിച്ചതെന്ന് സന്തോഷ് പറഞ്ഞു. ബിന്‍സി ജോജി, എയ്ഞ്ചല്‍ ഫ്രാങ്കളിസ്, അന്ന മരിയ, ആരോണ്‍ ജോജി, മരിയാ റോസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പൂക്കളം നിര്‍മ്മിച്ചത്.

×