ചിട്ടയായ പ്രവർത്തനവുമായി യു ഡി എഫ്: ചിഹ്നം നിറച്ച് പ്രവർത്തകർ

ന്യൂസ് ബ്യൂറോ, പാലാ
Sunday, September 8, 2019

പാലാ:  യു.ഡി.എഫ് പ്രചാരണ o ചിട്ടയോടെ ക്രമീകരിച്ച് യു.ഡി.എഫ് സംസ്ഥാന നേതൃത്വം. കെ.പി.സി.സി പ്രസിഡണ്ട് മല്ലപ്പള്ളി രാമചന്ദ്രൻ പാലായിൽ രണ്ടാം തവണയും നേരിട്ടെത്തി നൂറ്റി എഴുപത്തി ബൂത്തുകൾക്കും പ്രത്യേക ചുമതലകൾ പാലായ്ക്ക് പുറത്തുള്ള നേതാക്കളെ ഏല്പിച്ചു. ഭരണവിരുന്ധവികാരം പരമാവധി പ്രയോജനപ്പെട്ടുത്തുന്ന വിധം പ്രചാരണം നടത്തുവാനാണ് തീരുമാനം.

ഓരോ പഞ്ചായത്തുകളിലും കോൺഗ്രസ്സ് എം. എൽ.എമാരുടെ ചുമതലയിൽ കർശന നീരീക്ഷണത്തിനും ക്രമീകരണം ഏർപ്പെടുത്തി. കോൺഗ്രസ്സ് നേതാക്കളായ തിരുവഞ്ചുർ രാ ധാകൃഷ്ണൻ ,ആന്റോ ആന്റണി, പി.ടി.തോമസ്, ലതാ കാ സുഭാഷ്,േജാഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ജോസഫ് വാഴക്കൻ, ചാലോട് രവി, ശൂരനാട് രാജശേഖരൻ എന്നിവർ ഇന്നലെ നടന്ന ബൂത്ത് കൺവൻഷനുകളിൽ പങ്കെടുത്ത് യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.

കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃത്വം പാലായിലെ വിവിധ ബൂത്തുകളുടെ ചുമതല ജില്ലാ ഭാരവാഹികളെ ഏല്പിച്ചു. തോമസ് ചാഴികാടൻ / ഡോ.എൻ.ജയരാജ്, റോഷി അഗസ്റ്റൻ, സെബാസ്ത്യൻ കുളത്തുങ്കൽ എന്നിവരുടെ ചുമതലയിലാണ് പ്രവർത്തന പരിപാടികൾ ഏകോപിപ്പിരിക്കുന്നത്.

×