New Update
പാലാ: യാത്രാ ക്ലേശത്താൽ വിഷമിച്ചിരുന്ന ആശുപത്രി ജീവനക്കാർ പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ എന്നിവരോട് ഇന്നലെ വൈകിട്ട് തങ്ങളുടെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചിരുന്നു.
Advertisment
ഇതേ തുടർന്ന് ഇന്ന് രാവിലെ തന്നെ പാലാ ചാവറ സ്കൂളിന്റെ രണ്ടു ബസ്സുകൾ വാടകയ്ക്ക് എടുത്ത്, ജീവനക്കാർക്ക് പോയി വരാനുള്ള എല്ലാ സൗകര്യവും നഗരസഭാധികൃതർ ഒരുക്കിക്കൊടുത്തു.
രോഗികളെ പരിപാലിക്കാൻ രാവും പകലും ശുശ്രൂഷ ചെയ്യുന്ന പാലാ ജനറൽ ആശുപത്രി ജീവനക്കാർക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് നഗരസഭയുടെ കടമയായി കണ്ടു കൊണ്ടാണ് ഇതു ചെയ്തതെന്ന് മേരി ഡൊമിനിക്കും, കുര്യാക്കോസ് പടവനും പറഞ്ഞു.
ബസ്സുകളുടെ ഇന്ധനയിലും ഡ്രൈവർമാരുടെ വേതനവും നഗരസഭ നൽകും.