കുറവിലങ്ങാട്: കോവിഡ് കാലത്ത് കുറവിലങ്ങാട് പള്ളിയിലെ സൺഡേ സ്കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ പാലായിൽ കിസ്കോ - മരിയൻ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാനം ശ്രദ്ധേയമായി.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, കുറവിലങ്ങാട് ഇടവക സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി, ഷൈജു പാവുത്തിയേൽ, ബെന്നി കൊച്ചുകിഴക്കേടം, സിജോ രണ്ടാനിക്കൽ, ജിനു തെക്കേപ്പാട്ടം, റിബിൻ അരഞ്ഞാണിയിിൽ, ലിൻ്റോ പുല്ലു തൊട്ടിയിൽ, ഫിലിപ്പ് ആണ്ടാശ്ശേരിൽ എന്നിവർ നേതൃത്വം കൊടുത്തു.
രക്ത ബാങ്കുകളിലെ ക്ഷാമം മനസിലാക്കി സൺഡേേ സ്കൂൾ അധ്യാപകർ രക്തദാനത്തിന് സ്വയം സന്നദ്ധരാവുകയായിരുന്നു. പാലാ ബ്ലഡ് ഫോറം അതിനുള്ള ക്രമീകരണങ്ങളൊൊരുക്കി.
ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു.
ബ്ലഡ് ഫോറവുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us