എല്ലാ മേഖലകളിലും വികസനമെത്തിക്കാന്‍ പദ്ധതി തയ്യാറാക്കും : മാണി സി കാപ്പന്‍

ന്യൂസ് ബ്യൂറോ, പാലാ
Tuesday, September 10, 2019

പാലാ:  പാലാ മണ്ഡലത്തിന്റെ സമഗ്രപുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. നഗര കേന്ദ്രീകൃത വികസനത്തിനു പകരം മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനമെത്തിക്കുന്നതിനുള്ള പദ്ധതി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കും.

എല്ലാ പഞ്ചായത്തുകളുടെയും വികസനത്തിനായി പ്രത്യേകം രൂപരേഖ തയ്യാറാക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. വിവിധ മേഖലകളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

×