കുറവിലങ്ങാട്: ശനിയാഴ്ച ഉഴവൂരിലെ മൊത്തവ്യാപാരിക്ക് അന്യസംസ്ഥാനത്ത് നിന്നും അതിർത്തി കടന്ന് അറവുമാടുകൾ എത്തിയ സംഭവത്തിൽ അനാസ്ഥ ഉണ്ടെന്നുള്ള വാദം ശക്തമാകുന്നു.
കുറവിലങ്ങാട് പൊലീസ് സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ചാണ് എന്നുള്ള നിലപാടിലാണ് പൊലീസ് വൃത്തങ്ങൾ. അന്യസംസ്ഥാനത്ത് നിന്ന് മത്സ്യ - മാംസ ഉൽപ്പന്നങ്ങൾ പൊലീസ് പരിശോധിക്കുകയോ പിടികൂടുകയോ ചെയ്യരുത് എന്നുള്ള ഉത്തരവ് മാത്രമാണ് തങ്ങൾ നടപ്പാക്കിയെന്നുള്ള നിലപാടിലാണ് പൊലീസ്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാകട്ടെ പരിശോധനകളുടെയും മറ്റ് അനന്തര നടപടികളുടെയും ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ഡോ. കെ. ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിനെ തെറ്റിദ്ധരിപ്പിച്ച് കീഴ്‌വഴക്കങ്ങൾ ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം മറുപടി നൽകിയത് നടപടി സ്വീകരിക്കണ്ടേ ഉദ്യോഗസ്ഥർക്ക് മറ്റ് അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആണെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടേണ്ട ഉഴവൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us