കോട്ടയം: പൂജാബമ്പറിന്റെ ഒന്നാം സമ്മാനമായ അഞ്ചു കോടിയുടെ ഭാഗ്യം കോട്ടയം ആര്‍പ്പൂക്കരയിലെ പനമ്പാലത്താണ് എത്തിയത്. ''കൊച്ചുവീട്ടില്‍'' മെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന പനമ്പാലം പറയരുതോട്ടത്തില്‍ എ.പി. തങ്കച്ചനാണ് ആ ഭാഗ്യവാന്‍.
സമ്മാനത്തുകയുടെ ഒരു ഭാഗം കുടമാളൂര്‍ പള്ളിയിലും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തുന്ന പാവങ്ങള്‍ക്ക് മരുന്നുവാങ്ങാനായി നല്‍കുമെന്ന് തങ്കച്ചന്‍ പറഞ്ഞു.
/sathyam/media/post_attachments/xbrMhdVCijEwdb0xD8VL.jpg)
രണ്ടാഴ്ച മുന്‍പാണ് തമിഴ്നാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരനില്‍നിന്ന് തങ്കച്ചന്‍ പൂജാ ബമ്പര്‍ ടിക്കറ്റ് എടുത്തത്. ലോട്ടറി ടിക്കറ്റ് എടുക്കുന്ന പതിവുള്ള ആളല്ല തങ്കച്ചന്‍.
ടിക്കറ്റ് എടുത്ത ദിവസം രാവിലെ കട തുറന്നപ്പോള്‍ തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രണ്ടു ടിക്കറ്റ് എടുത്തത്.
ഫലം പുറത്തു വന്നപ്പോഴും തനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് തങ്കച്ചന്‍ അറിഞ്ഞിരുന്നില്ല. ലോട്ടറി വില്‍പ്പനക്കാരന്‍ ഞായറാഴ്ച രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ തങ്കച്ചന്‍ പള്ളിയിലായിരുന്നു. കുടമാളൂര്‍ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രാവിലെ പത്തരയോടെ വീ്ട്ടിലെത്തിയപ്പോള്‍ തമിഴ്നാട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ വീട്ടിലുണ്ട്.
തങ്കച്ചന്‍ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നും ഫലം ഒത്തുനോക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ടിക്കറ്റ് എടുത്തപ്പോഴാണ് ഇതില്‍ ഒന്നിനാണ് സമ്മാനം അടിച്ചതെന്ന് കണ്ടെത്തിയത്.
ഭാര്യ - അനിമോള്‍, മക്കള്‍ - ടോണി (ജര്‍മ്മനിയില്‍ എം.ടെക് വിദ്യാര്‍ത്ഥി), മകള്‍ - ടെസ (മംഗളം കോളേജില്‍ രണ്ടാം വര്‍ഷ ബി.ആര്‍ വിദ്യാര്‍ത്ഥിനി.)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us