പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക്‌ കോളേജില്‍ സ്‌പോട്ട്‌ അഡ്‌മിഷന്‍

സാബു മാത്യു
Wednesday, June 26, 2019

പൂഞ്ഞാര്‍:  കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച്‌ ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക്‌ കോളേജില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തിലേക്ക്‌ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ്‌ ഡിപ്ലോമ കോഴ്‌സില്‍ ഇലക്ട്രോണിക്‌സ്‌ എഞ്ചിനീയറിംഗ്‌, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്‌ എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്‌ 29.06.2019 ന്‌ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തുന്നതാണ്‌.

എസ്‌.സി / എസ്‌.റ്റി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക്‌ ഫീസ്‌ ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്‌. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക്‌ അന്നേ ദിവസം നേരിട്ട്‌ ഹാജരായി പ്രവേശനം നേടാവുന്നതാണ്‌. താത്‌പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക്‌ കോളേജ്‌ ഓഫീസില്‍ ഹാജാരാകേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌, ഫോണ്‍: 04822 272266 , 9495443206 , 6282995440.

×