ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കോട്ടയം: പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിലെ വിശ്വാസ പരിശീലനത്തിന്റെയും ഭക്ത സംഘടനകളുടെയും സംയുക്ത വാർഷികം കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ റെവ. ഫാദർ മാത്യു കൊച്ചദംപള്ളി നിർവഹിച്ചു.
Advertisment
ഇടവക വികാരി ഫാദർ മൈക്കിൾ നെടുന്തുരുത്തിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി പി ജോയ് ചിറയത്തു സ്വാഗതം ആശംസിച്ചു പി. റ്റി. എ പ്രസിഡന്റ് ആൽവിൻ അബ്രഹാം ചിറയത്തും, സ്റ്റാഫ് പ്രതിനിധി ബ്ലസൻ ജോയ് ചിറയത്തും ആശംസ അറിയിച്ചു സംസാരിച്ചു.
വിദ്യാർത്ഥി പ്രതിനിധി സ്റ്റീവ് ഷാജൻ നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തിനു കൊഴുപ്പേകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us