എം.ജി. സര്‍വ്വകലാശാല ഏകജാലക പ്രവേശനം: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ ഹെല്‍പ്‌ഡെസ്‌ക്‌

ബെയ് ലോണ്‍ എബ്രഹാം
Saturday, May 18, 2019

കോട്ടയം:  എം.ജി. സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളിലേക്കുള്ള ബിരുദ, ബിരുദാനന്തര പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.

അപേക്ഷകര്‍ക്ക്‌ വിവിധ കോഴ്‌സുകളുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയ്‌ക്ക്‌ കോളേജിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിനെ സമീപിക്കാവുന്നതാണ്‌. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട്‌ 4.00 വരെ ഹെല്‍പ്‌ ഡെസ്‌ക്‌ ഉണ്ടായിരിക്കും.

ബന്ധപ്പെടേണ്ട നമ്പര്‍: 9447433321.

×